ഇരട്ടപ്പദവി­ വി­വാ­ദം : 20 എ.എ.പി­ എം.എൽ­.എമാ­രെ­ അയോ­ഗ്യരാ­ക്കി


ന്യൂഡൽ‍ഹി : ആം ആദ്മി പാർ‍ട്ടിക്കും ഡൽ‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌രിവാളിനും കനത്ത തിരിച്ചടി. പാർ‍ട്ടിയിലെ 20 എം.എൽ‍.എമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. വരുമാനമുള്ള ഇരട്ടപ്പദവി വഹിച്ചു എന്ന കാരണത്താലാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർ‍ശ രാഷ്ട്രപതിക്ക് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർ‍ട്ടി അറിയിച്ചു. എഴുപത് അംഗ നിയമസഭയിൽ എ.എ.പിക്ക് 66 എം.എൽ.എമാരാണുളളത്. അതിനാൽ തന്നെ 20 എം.എൽ.എമാരെ നഷ്ടപ്പെട്ടാലും എ.എ.പി സർക്കാരിന് അത് ഭീഷണിയല്ല.. 

എം.എൽ.എമാർ പാർ‍ലമെന്ററി സെക്രട്ടറിയായി പ്രവർ‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേൽ‍ ആണ് പരാതി നൽ‍കിയത്. തങ്ങൾ‍ക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ‍.എമാർ‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല. ഇതേത്തുടർ‍ന്ന് 2017 ആഗസ്റ്റിൽ‍ എം.എൽ‍.എമാർ‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ആരോപണ വിധേയരായ എം.എൽ.എമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഇവരുടെ മണ്ധലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ആഭ്യന്തര പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed