മോ­ദി­ക്കെ­തി­രെ­ രൂ­ക്ഷ വി­മർ­ശനവു­മാ­യി­ പ്രകാശ് രാ­ജ്


ഹൈദരാബാദ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി നടൻ പ്രകാശ് രാജ്. മതത്തിന്റെ പേരിൽ അടുത്തിടെ രാജ്യത്തുണ്ടായ കൊലപാതകങ്ങളിൽ നിശ്ശബ്ദത പാലിച്ചതിനെതിരെയാണ്  പ്രകാശ് രാജിന്റെ വിമർശം. ഹൈദരാബാദിൽ നടന്ന ഇന്ത്യാടുഡേ സൗത്ത് കോൺക്ലേവിൽ പങ്കെടുക്കവേ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. അവർ എന്നെ ഹിന്ദുവിരുദ്ധനെന്നു വിളിക്കുന്നു. പക്ഷെ ഞാൻ മോദി വിരുദ്ധനാണ്, അമിത് ഷാ വിരുദ്ധനാണ്, ഹെഗ്ഡെ വിരുദ്ധനാണ, അവർ ഹിന്ദുക്കളല്ല. കൊലപാതകങ്ങളെ പിന്തുണക്കുന്നവർ ഹിന്ദുക്കളല്ല പ്രകാശ് രാജ് പരിപാടിയിൽ പറഞ്ഞു. 

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ ചിലയാളുകൾ ആഘോഷിച്ചു. ഇവരിൽ ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരായിരുന്നു. താൻ അദ്ദേഹത്തിന് വോട്ടു ചെയ്താലും ഇല്ലെങ്കിലും അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്. ഇത്തരം ആളുകൾക്കെതിരെ അദ്ദേഹം സംസാരിച്ചേ മതിയാകൂ. ഭരണഘടനയിൽ ഭേദഗതി വരുത്തുമെന്നു പറഞ്ഞ മന്ത്രിയെ അദ്ദേഹം തടയണമായിരുന്നു− കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവന സൂചിപ്പിച്ച് പ്രകാശ് രാജ് പറഞ്ഞു. ഭരണഘടനയിൽ ഭേദഗതി വരുത്തുമെന്ന് അനന്തകുമാർ ഹെഗ്ഡെയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed