ഹാ­പ്പി­ വെ­ഡ്ഡിംഗ് തമി­ഴി­ലേ­ക്ക്


ഒമർ‍ ലുലു ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ‍ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്പോൾ നായകനാകുന്നത് ഉദയനിധി സ്റ്റാലിൻ. അഡാർ‍ ലവിന്റെ ഷൂട്ടിംഗിൽ‍ നിന്ന് ഒരു ദിവസത്തെ ഇടവേള എടുത്ത് ഒമർ‍ ലുലു കഴിഞ്ഞ ദിവസം ചെന്നൈയിൽ‍ പോയിരുന്നു. ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്താനാണ് പോയത്. ഈ കൂടിക്കാഴ്ച്ചയിലാണ് ഉദയനിധിയുമായുള്ള കരാർ‍ ഉറപ്പിച്ചത്. നിലവിൽ‍ ഉദയനിധി സ്റ്റാലിൻ കമ്മിറ്റ് ചെയ്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ‍ പൂർ‍ത്തിയാക്കിയ ശേഷം 2019 ജനുവരിയിൽ‍ ഹാപ്പി വെഡ്ഡിംഗ് തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമർ‍ പദ്ധതിയിടുന്നത്. ഒമർ‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായിക ഉൾ‍പ്പെടെയുള്ള മറ്റ് കാസ്റ്റിംഗ് കാര്യത്തിൽ‍ തീരുമാനം ആയിട്ടില്ല. മലയാളത്തിൽ സിജു വിൽ‍സൺ, ഷറഫുദ്ദിൻ, ദൃശ്യ രഘുനാഥ് തുടങ്ങിയവർ‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed