ചെ­ന്നൈ­യിൽ വി­മാ­ന സർ­വീ­സു­കൾ വൈ­കി


ചെന്നൈ : പുകമഞ്ഞിനെ തുടർന്നു ചെന്നൈയിൽനിന്നുള്ള വിമാന സർവീസുകൾ വൈകി. ബോഗി ആഘോഷത്തോടനുബന്ധിച്ച് പഴയവസ്തുക്കൾ കത്തിച്ചതുമൂലം അന്തരീക്ഷത്തിൽ പുക നിറഞ്ഞതാണ് വിമാന സർവീസുകൾ വൈകാൻ കാരണം. പുലർച്ചെ മൂന്നു മുതലുള്ള സർവീസുകളെയാണ് പുകമഞ്ഞ് ബാധിച്ചത്.

പുകമഞ്ഞിനെ തുടർന്നു 12 വിമാനങ്ങൾ തിരിച്ചുവിടുകയും 30 സർവീസുകൾ വൈകുകയും ചെയ്തു. പൊങ്കലിന്‍റെ ആദ്യ ദിവസമാണ് ബോഗി ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പഴയ റബർ, പ്ലാസ്റ്റിക് എന്നിവ കത്തിക്കാറുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed