പ്രമുഖർ­ ബംഗ്ലാ­വു­കൾ ഒഴി­യേ­ണ്ടി­ വന്നേ­ക്കും


ന്യൂഡൽഹി : പ്രണബ് മുഖർജി, പ്രതിഭാ പാട്ടിൽ, മന്മോഹൻ സിംഗ്്, അടൽ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ പ്രമുഖർക്ക് അനുവദിച്ചിട്ടുള്ള വി.വി.ഐ.പി ബംഗ്ലാവുകൾ അവർ ഒഴിയേണ്ടിവന്നേക്കുമെന്ന് റിപ്പോർട്ടുകൾ. പദവികളിൽ നിന്ന് ഒഴിഞ്ഞ ശേഷം ശിഷ്ടകാലം ഇവിടെ വസിക്കാൻ ഇവർക്ക് അനുവാദമുണ്ട്. എന്നാൽ ഇതിനെതിരെ ലോക് പ്രഹരി എന്ന എൻ.ജി.ഒ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ കോടതി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ചു. 

ഗോപാൽ സുബ്രഹ്മണ്യത്തിന്റെ നിർദ്ദേശം കോടതി അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തിന്റെ മുൻ ഭരണാധികാരികൾക്ക് തങ്ങൾ അനുഭവിച്ചുവന്ന സൗകര്യങ്ങൾ വിട്ടുകൊടുക്കേണ്ടിവരും. മുൻ മുഖ്യമന്ത്രിമാർക്ക് തുടർന്നും സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക വസതികളിൽ താമസിക്കാൻ അനുമതി നൽകുന്ന നിയമം ഉത്തർപ്രദേശ് നിയമ സഭ പാസാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ട് അധികാരമൊഴിയുന്ന നേതാക്കളെ സാധാരണ പൗരനായി മാത്രമെ കണക്കാക്കാൻ സാധിക്കുവെന്ന് പറയുന്നു. അതിനാൽ ഇവർക്ക് വി.ഐ.പി വസതികൾ അനുവദിക്കാൻ കഴിയില്ല. അങ്ങനെ പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നത് ഭരണഘടനയുടെ 14−ാം അനുഛേദത്തിന്റെ ലംഘനമാകുമെന്നും ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നു. 

എന്നാൽ ഇവർക്ക് അനുവദിച്ചിട്ടുള്ള സുരക്ഷ, പ്രോട്ടോക്കോൾ മര്യാദകൾ, പെൻഷൻ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയിൽ ഇക്കാര്യം ബാധകമല്ലെന്നും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ സുപ്രീം കോടതി ജനുവരി 16 ന് വാദം കേൾക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed