ആധാർ വി­വരങ്ങൾ സു­രക്ഷി­തമാ­ണെ­ന്ന് യു­.ഐ.ഡി­.എ.ഐ


ന്യൂഡൽഹി : ആധാർ വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ടുകൾ തള്ളി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. അതീവ സുരക്ഷിതമെന്ന് സർക്കാർ വാദിക്കുന്ന ആധാർ വിവരങ്ങൾ വെറും 500 രൂപ കൊടുത്ത് ആർക്കും വാങ്ങാവുന്ന സ്ഥിതിയിലാണെന്ന് ദ ട്രിബ്യൂൺ വാർത്താസംഘമാണ് അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവിട്ടത്. ഓൺലൈൻ വഴിയാണ് രാജ്യത്തെ പൗരന്മാരുടെ രഹസ്യ വിവരങ്ങൾ അടങ്ങിയ ആധാർ കച്ചവടം നടക്കുന്നത്. രാജ്യത്ത് ഇന്നുവരെ ആധാർ കാർഡ് എടുത്തിട്ടുള്ള നൂറു കോടിയോളം പേരുടെ വിവരങ്ങളാണ് വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട ഏജന്റ്, പേടിഎം വഴി 500 രൂപ ഇടാക്കി നൽകിയത്. 

  300 രൂപ കൂടി കൊടുത്തപ്പോൾ ആരുടെയും ആധാർ കാർഡ് അച്ചടിക്കാനുള്ള സോഫ്റ്റ്െവയറും ഇവർ ഇൻസ്റ്റാൾ ചെയ്ത് നൽകി.പൗരന്മാരുടെ വിവരങ്ങൾ സർക്കാറിന്റെ പക്കൽ സുരക്ഷിതമാണെന്ന് ഇക്കഴിഞ്ഞ നവംബറിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ്. പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, വിരലടയാളങ്ങളും കണ്ണുകളുടെ ചിത്രങ്ങളും എന്നുവേണ്ട മൊബൈൽ നന്പറും പാൻകാർഡും അടക്കം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സകല വിവരങ്ങളും ഓൺലൈനായി വിൽക്കപ്പെടുന്നുവെന്നാണ് ട്രിബ്യൂണിന്റെ അന്വേഷണം തെളിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed