2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും
ന്യൂഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ.ബി.ഐ ഭാഗികമായി പിൻവലിക്കുമെന്ന് സൂചന. േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു പ്രമുഖ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധനമന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് സൗമ്യകാന്ത് ഘോഷ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതിനെ തുടർന്നാണ് 2000ത്തിന്റെ നോട്ടുകൾ ആർ.ബി.ഐ വിപണിയിലെത്തിച്ചത്.
എന്നാൽ ജനങ്ങൾക്ക് ആവശ്യമായിരുന്നത് കുറഞ്ഞമൂല്യത്തിലുള്ള നോട്ടുകളായിരുന്നു. ഡിസംബർ എട്ടിലെ കണക്ക് പ്രകാരം 73,0800 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുള്ളത്. എന്നാൽ മാർച്ച് വരെ വിപണിയിലുള്ള മൂല്യം കുറഞ്ഞ നോട്ടുകൾ ഏകദേശം 35,0100 കോടിയുടേതാണ്. അതേസമയം ആർ.ബി.ഐ 1696 കോടി 500ന്റെ നോട്ടുകളും 365.4 കോടി 2000ത്തിന്റെ നോട്ടുകളുമാണ് ഡിസംബർ എട്ട് വരെ അച്ചടിച്ചത്. ഇത് രണ്ടും കൂടി ഏകദേശം 15,78,700 കോടി മൂല്യം വരും.

