ആദ്യമാ­യി­ രാ­ജ്യസഭയിൽ ചർച്ചയ്ക്കൊരു­ങ്ങി­ സച്ചിൻ


ന്യൂഡൽഹി : ആദ്യമായി രാജ്യസഭയിൽ സംസാരിക്കാനൊരുങ്ങി സച്ചിൻ ടെൻഡുൽക്കർ. രാജ്യസഭയിലെ തന്റെ അസാന്നിദ്ധ്യം കൊണ്ട് ഒട്ടേറെ വിമർശിക്കപ്പെട്ട സച്ചിൻ ടെണ്ടുൽക്കർ കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു കൊണ്ട് നാലുവർഷത്തിനിടെ ആദ്യമായി രാജ്യസഭയിൽ സംസാരിക്കൊനൊരുങ്ങുകയാണ്.

കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ നോട്ടീസ് സമർപ്പിച്ചു. ഇതാദ്യമായാണ് സഭയിൽ ഒരു ചർച്ചയ്ക്ക് സച്ചിൻ നോട്ടീസ് സമർപ്പിക്കുന്നത്. 2012ലാണ് സച്ചിൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. അംഗത്വ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ശേഷിക്കെയാണ് ചർച്ചയ്ക്ക് താരം ആദ്യമായി നോട്ടീസ് നൽകിയിരിക്കുന്നത്. 

ആഗസ്റ്റിലായിരുന്നു ഇതിനു മുന്പ് സച്ചിൻ സഭയിൽ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed