കു­റി­ഞ്ഞി­ സങ്കേ­തം : കയ്യേ­റ്റക്കാ­രെ­ ഒഴി­പ്പി­ക്കേ­ണ്ടതി­ല്ലെ­ന്ന് വനംമന്ത്രി­


തിരുവനന്തപുരം : കുറിഞ്ഞി സങ്കേതത്തിലെ കയ്യേറ്റക്കാരെ നിർ‍ബന്ധമായി ഒഴിപ്പിക്കേണ്ടതില്ലെന്ന് വനം−പരിസ്ഥിതി മന്ത്രി കെ. രാജു. മൂന്നാർ‍ സന്ദർ‍ശനത്തിന് ശേഷം മുഖ്യമന്ത്രിക്ക് നൽ‍കിയ റിപ്പോർ‍ട്ടിലാണ് ഈ നിർ‍ദ്ദേശം. ഒഴിഞ്ഞുപോകാൻ‍ തയ്യാറാകുന്നവർ‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സർവ്‍വേ നടപടികൾ‍ വേഗത്തിൽ‍ പൂർ‍ത്തിയാക്കണമെന്നും റിപ്പോർ‍ട്ടിൽ‍ പറയുന്നു. കടവരി പോലുള്ള സ്ഥലങ്ങളിൽ‍ ഉള്ള കൈവശക്കാരെ നിർ‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്നാണ് റിപ്പോർ‍ട്ടിൽ‍ പറയുന്നത്. പക്ഷെ കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നിലാണ് കടവരി ഉൾ‍പ്പെടെയുള്ള കാർ‍ഷിക പ്രദേശങ്ങൾ‍ ഉള്ളത്. ഇത് തമിഴ്‌നാട് അതിർ‍ത്തിയോട് ചേർ‍ന്ന സ്ഥലമാണ്. ഇവിടെ ഒഴിപ്പിക്കൽ‍ നടത്തിയാൽ‍ മാത്രമെ കുറിഞ്ഞി ഉദ്യാനം അതിന്റെ ഉദ്ദേശിച്ച രീതിയിൽ‍ പ്രാവർ‍ത്തികമാകു. 

അതേസമയം ഇവിടുത്തെ കർ‍ഷകർ‍ ഉൾ‍പ്പടെയുള്ളവർ‍ ഒഴിഞ്ഞുപോകാൻ തയ്യാറാകുന്നില്ല. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിൽ‍ ഉള്ള സ്ഥലങ്ങളാണ് ഉദ്യാനത്തിന്റെ കീഴിൽ‍ വരുന്നത്. 62−ാം ബ്ലോക്കിൽ‍ പാർ‍ട്ട് 183 നെ പൂർ‍ണമായി ഒഴിവാക്കാമെന്നും വനംമന്ത്രി നിലപാടെടുത്തിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് നേരത്തെ ജില്ലാ കളക്ടർ‍ പുറപ്പെടുവിച്ച ഒരു പുനർ‍ വിജ്ഞാപനത്തിൽ‍ തന്നെ ഈ മേഖലകൾ‍ ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അതിനാൽ‍ തന്നെ പാർ‍ട്ട് 183നെ ഒഴിവാക്കിക്കൊണ്ട് സങ്കേതം പ്രഖ്യാപിച്ചാൽ‍ മതി. അങ്ങനെ വരുന്പോൾ‍ കോവിലൂർ‍ എന്ന സ്ഥലം പൂർ‍ണമായും കുറിഞ്ഞി ഉദ്യാനത്തിൽ‍ നിന്ന് പുറത്താകും. കോവിലൂർ‍ വലിയ ജനവാസ കേന്ദ്രമാണ്. കോവിലൂറിന് പുറമെ വട്ടവട, കൊട്ടക്കന്പൂർ‍ സ്ഥങ്ങളിലെ ഒട്ടേറെ പ്രദേശങ്ങളും  പാർ‍ട്ട് 183 ൽ‍ വരുന്നുണ്ട്. 

ഉദ്യാനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന 3000 ഹെക്ടർ‍ എന്നതിൽ‍ നിന്ന് പ്രദേശത്തിന്റെ വിസ്തൃതി കുറയും എന്നതിന്റെ സൂചനകളാണ് വനംമന്ത്രിയുടെ റിപ്പോർ‍ട്ടിൽ‍ നിന്ന് ലഭിക്കുന്നത്. നേരത്ത മന്ത്രിതല സമിതി മൂന്നാർ‍ സന്ദർ‍ശിച്ചിരുന്നു. വൈദ്യുത മന്ത്രി എം.എം മണി, വനം മന്ത്രി കെ. രാജു, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരാണ് മുഖ്യമന്ത്രിയുടെ നിർ‍ദ്ദേശപ്രകാരം മൂന്നാർ‍ സന്ദർ‍ശിച്ചത്. സന്ദർ‍ശനത്തിന് ശേഷം പ്രത്യേകം പ്രത്യേകം റിപ്പോർ‍ട്ട് നൽ‍കാൻ മുഖ്യമന്ത്രി മന്ത്രിമാരോട് നിർ‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ. രാജു ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർ‍ട്ട് നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed