എം.പി­ വീ­രേ­ന്ദ്രകു­മാർ‍ രാ­ജ്യസഭാംഗത്വം രാ­ജി­വെ­ച്ചു­


ന്യൂഡൽഹി : ജെ.ഡി.യു സംസ്ഥാന പ്രസിഡണ്ട് എം.പി വീരേന്ദ്രകുമാർ‍ രാജ്യസഭാംഗത്വം രാജിവെച്ചു. ഇന്ന് രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി. നിതീഷ് കുമാറിന്റെ പാർ‍ട്ടിയുടെ എം.പിയായി താൻ തുടരില്ലെന്ന് വീരേന്ദ്രകുമാർ‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ജെ.ഡി.യുവിന്റെ പ്രതിനിധിയായിട്ടാണ് വീരേന്ദ്രകുമാർ‍ എം.പിയായിരുന്നത്. വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ച് ഇടതുമുന്നണിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം വന്നിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed