ആർ.കെ നഗറിൽ നാളെ ഉപതിരഞ്ഞെടുപ്പ്
ചെന്നൈ : തമിഴ്നാട്ടിലെ ആർ.കെ. നഗർ മണ്ധലത്തിൽ നാളെ ഉപതിരഞ്ഞെടുപ്പ്. 24−നാണ് ഫലപ്രഖ്യാപനം. ചൊവ്വാഴ്ച വൈകീട്ടോടെ മണ്ധലത്തിൽ സ്ഥാനാർഥികളുടെ പ്രചാരണം സമാപിച്ചു. വീറും വാശിയുമേറിയ പ്രചാരണത്തിനാണ് ആർ.കെ നഗർ സാക്ഷ്യംവഹിച്ചത്.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാർഥി പാർട്ടി പ്രസീഡിയം ചെയർമാൻ കൂടിയായ ഇ. മധുസൂദനനാണ്. എം. മരുതുഗണേഷാണ് ഡി.എം.കെ സ്ഥാനാർഥി. എ.ഐ.എ.ഡി.എം.കെ വിമതനേതാവായ ടി.ടി.വി ദിനകരൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. ബി.ജെ.പിക്കുവേണ്ടി കരുനാഗരാജ് അടക്കം 59 സ്ഥാനാർഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്. കോൺഗ്രസ്, വി.സി.കെ., സി.പി.എം., സി.പി.ഐ. തുടങ്ങിയ കക്ഷികൾ ഡി.എം.കെ.യെ പിന്തുണയ്ക്കുന്നുണ്ട്. വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി.എം.ഡി.കെ. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവ്വം, ഡി.എം.കെ വർക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിൻ, എം.ഡി.എം.കെ. നേതാവ് വൈകൊ തുടങ്ങി ഒട്ടേറെ നേതാക്കൾ പ്രചാരണത്തിനിറങ്ങിയിരുന്നു. ഏപ്രിൽ 12−ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടർ മാർക്ക് പണം നൽകിയെന്ന വ്യാപക പരാതികളെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്നാണ് മണ്ധലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

