ജസ്റ്റിസ് സി.എസ്. കർണ്ണൻ ജയിൽ മോചിതനായി
കൊൽക്കത്ത : കൊൽക്കത്ത ഹൈക്കോടതി ജഡ്ജി റിട്ട. ജസ്റ്റിസ് സി.എസ്. കർണ്ണൻ ജയിൽമോചിതനായി. ആറുമാസത്തെ ശിക്ഷാ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് അദ്ദേഹം മോചിതനാകുന്നത്. ജൂൺ 20നാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കർണ്ണനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ ആയിരുന്നു ജസ്റ്റിസ് കർണ്ണനെ പാർപ്പിച്ചിരുന്നത്.
കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയിയായിരിക്കെയാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കോടതിയലക്ഷ്യ നടപടി നേരിട്ടത്.

