റയാൻ സ്കൂ­ളി­ലെ­ കൊ­ലപാ­തകം : പ്രതി­യാ­യ വി­ദ്യാ­ർ­ത്ഥി­യെ­ മു­തി­ർ­ന്ന പൗ­രനാ­യി­ കണക്കാ­ക്കും


ന്യൂഡൽഹി : ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ റയാൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ പ്ലസ്്വൺ വിദ്യാർത്ഥിയായ പ്രതിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ നടത്തുമെന്ന് ഗുരുഗ്രാമിലെ ജുവനൈൽ ജസ്റ്റീസ് ബോർഡ്. കേസ് ജുവനൈൽ കോടതിയിൽനിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവംആദ്യം അന്വേഷിച്ച ഹരിയാന പോലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തതെങ്കിലും പിന്നീട് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ പ്ലസ് വൺ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പരീക്ഷ മാറ്റിവെക്കാനാണ് പ്ലസ് വൺ വിദ്യാർത്ഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് സി.ബി.ഐ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. അതിനിടെ തന്‍റെ മകനെ സി.ബി.ഐ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സി.ബി.ഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed