200 രൂപാ നോട്ടിനും വ്യാജൻ
ശ്രീനഗർ : ഏറെ പ്രചാരത്തിൽ എത്തിയിട്ടില്ലാത്ത 200 രൂപ നോട്ടിനും വ്യാജൻ. ആറ് ലക്ഷംരൂപ വില വരുന്ന വ്യാജനോട്ടുകൾ ജമ്മു കശ്മീരിൽ പിടികൂടിയതിലാണ് 200 രൂപാ നോട്ടുകളുടെ വ്യാജൻ കണ്ടെത്തിയത്. ജമ്മുവിലെ പ്രാന്ത പ്രദേശമായ സിധ്രയിലെ വാടകവീട്ടിൽ നിന്നാണ് വലിയ തുകയുടെ വ്യാജനോട്ടുകൾ പിടികൂടിയത്. സംഭവത്തിൽ ഒരാളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു.
200 രൂപയുടെ 270 വ്യാജനോട്ടുകൾ, 500രൂപയുടെ 1150 നോട്ടുകളൾ, 50 രൂപയുടെ 19 വ്യാജനോട്ടുകളൾ എന്നിവയാണ് പിടികൂടിയത്.
ഗുൽഗാം ജില്ലയിലെ നൂർപുരയിലെ ഷൗക്കത്ത് അഹമ്മദിനെ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തു. ഒരു കംപ്യൂട്ടർ, സ്കാനർ, പേപ്പർ കട്ടിങ് മഷീൻ, ഫോട്ടോ കോപി മെഷീൻ എന്നിവ ഇയാളുടെ പക്കൽ നിന്ന് പിടികൂടി. കഴിഞ്ഞ ഓഗസ്റ്റിലാണ് 200 രൂപ നോട്ട് ആർബിഐ പുറത്തിറക്കിയത്.

