മുംബൈയിൽ ക്ലിനിക് ജീവനക്കാരിയായ പെൺകുട്ടിക്ക് ക്രൂരമർദ്ദനം; വനിതാ ഡോക്ടർ ഉൾപ്പെടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ


ശാരിക

മുംബൈ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള ക്ലിനിക്കിലെ 20 വയസ്സുകാരിയായ ജീവനക്കാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ വനിതാ ഡോക്ടർ അടക്കം നാല് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. സർവോദയ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മർദ്ദനത്തിനിരയായ ആയിഷ എന്ന യുവതിയുടെ പരാതിയിൽ ഡോക്ടറായ മണിക, സഹജീവനക്കാരായ സരിക, മനീഷ, മീന എന്നിവരെയാണ് മഹാത്മാ ഫൂലെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംസാരശേഷി വളർത്താനുള്ള തെറാപ്പി സഹായിയായി ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു ആയിഷ.

പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് ആയിഷയ്‌ക്കെതിരെ സഹപ്രവർത്തകരും ഡോക്ടറും ചേർന്ന് അക്രമം അഴിച്ചുവിട്ടത്. ജോലി സംബന്ധമായ ഒരു തർക്കത്തെ തുടർന്ന് പ്രകോപിതയായ ജീവനക്കാരി ആയിഷയുടെ കരണത്തടിക്കുകയായിരുന്നു. തുടർന്ന് ആയിഷ ജോലിയിൽ നിരന്തരം തെറ്റുകൾ വരുത്തുന്നുവെന്ന് ആരോപിച്ച് പ്രധാന വനിതാ ഡോക്ടറും അക്രമത്തിൽ പങ്കാളിയായി. ഇതിനുപിന്നാലെ ക്ലിനിക്കിലുണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. മർദ്ദനവിവരം പുറത്തുപറയാതിരിക്കാനും വീട്ടുകാരെ ബന്ധപ്പെടാതിരിക്കാനും ഇവർ ആയിഷയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തു.

ആക്രമണത്തിന് ഇരയായ പെൺകുട്ടി ഭയന്നോടി വീട്ടിലെത്തി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ആയിഷയും കുടുംബവും മഹാത്മാ ഫൂലെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതി ലഭിച്ചയുടൻ ക്ലിനിക്കിലെത്തിയ പോലീസ് പ്രതികളായ നാല് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

article-image

gdfgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed