ദേ­ശീ­യതയി­ലേ­യ്ക്ക് മതത്തെ­ കൊ­ണ്ടു­വരേ­ണ്ടതി­ന്റെ­ ആവശ്യകതയെ­ന്തെ­ന്ന് പ്രകാശ് രാ­ജ്


ചെന്നൈ : കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയ്ക്കെതിരെ വിമർശനവുമായി തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ആശയം ഒന്നാണെന്ന ഹെഗ്ഡെക്കെതിരെയാണ് വിമർശനവുമായി നടൻ രംഗത്തെത്തിയിരിക്കുന്നത്. പ്രസ്താവനയിൽ മന്ത്രി വിശദീകരണം നൽകണമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ദേശീയതയും ഹിന്ദുത്വവും രണ്ടു വ്യത്യസ്ത സംഭവങ്ങളാണെന്നും എന്നാൽ ആശയം ഒന്നാണെന്നുമാണ് നിങ്ങൾ പറഞ്ഞത്. ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് പ്രകാശ് രാജ് ചോദിക്കുന്നു. അഹിന്ദുക്കളെയും അംബേദ്കറിനെയും അബ്ദുൽ കലാമിനെയും എ.ആർ റഹ്മാനെയും ഖുഷ്‌വന്ത് സിങ്ങിനെയും, അമൃത പ്രീതത്തെയും ഡോ.വർഗീസ് കുര്യനെയും പോലുള്ളവരുടെ കാര്യം അപ്പോഴെന്താകുമെന്നും പ്രകാശ് രാജ് ചോദിക്കുന്നു.

‘എന്നെപ്പോലെ മതമില്ലാതെ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവരുടെ കാര്യമെന്താകും? നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരല്ലേ? നിങ്ങളാരാണ്, നിങ്ങളുടെ കാര്യപരിപാടിയെന്താണ്. ജർമൻ ഏകാധിപതി ഹിറ്റ്ലറിന്റെ പുനർജന്മമാണോ നിങ്ങൾ?’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഇസ്‌ലാമിനെ ലോകത്തുനിന്നു തുടച്ചുനീക്കണമെന്നാണ് മന്ത്രി പറയുന്നതെന്നും പ്രകാശ് രാജ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed