മഹാ­ൻ­മാ­രെ­ ബി­ജെ­പി­ ഉൽ­പ്പന്നമാ­ക്കി­ മാ­റ്റി­യെ­ന്ന് രാ­ഹുൽ ഗാ­ന്ധി­­­


ആനന്ദ് : സർദാർ വല്ലഭായ് പട്ടേൽ, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരെപ്പോലുള്ള മഹാൻമാരെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ബിജെപി ‘ഉൽപ്പന്ന’മാക്കി മാറ്റിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യഗുജറാത്തിലെ ആനന്ദിലെ പ്രചാരണവേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്നു. പട്ടേലിനെ ആഴത്തിലറിയുന്പോൾ ഗുജറാത്തിന്റെ നൻമക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാകും. സർദാർ പട്ടേൽ നരേന്ദ്ര മോഡിയുടെയോ രാഹുലിന്റെയോ ഗുജറാത്തിന്റെയോ ഇന്ത്യയുടെയോ സ്വന്തമല്ല, അദ്ദേഹം ലോകത്തിന്റെ സ്വന്തമാണ്. അത്രയും വലിയൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്. ഗുജറാത്തിനായി പോരാടിയ ശബ്ദം. അതിലും വലുത് മറ്റൊന്നില്ല. കോൺഗ്രസ് അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നു. എന്നാൽ ചില സമയത്ത് മഹാത്മാ ഗാന്ധിയായാലും സർദാർ പട്ടേലായാലും സുഭാഷ് ചന്ദ്രബോസ് ആയാലും ബിജെപി അവരെ ഉൽപ്പന്നമാക്കി മാറ്റുകയാണ്, രാഹുൽ വ്യക്തമാക്കി.

മണിശങ്കർ അയ്യർക്കെതിരെയുള്ള നടപടിക്ക് കാരണം പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നതു കൊണ്ടാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി പദവിയെ കോൺഗ്രസ്സ് പാർട്ടി ബഹുമാനിക്കുന്നു. പ്രധാനമന്ത്രി പദവിയെ അവഹേളിക്കാൻ കോൺഗ്രസ്സിനുള്ളിലെ ആരെയും അനുവദിക്കില്ല. അതിനാലാണ് മണിശങ്കർ അയ്യർക്കെതിരെ തങ്ങൾ ശക്തമായ നടപടി കൈക്കൊണ്ടത്. പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യരെ ഇന്നലെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് കോൺഗ്രസ്സ് സസ്പെന്റ് ചെയ്തത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ വിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിൽ മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവന കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നും ആ പരിക്കിൽ നിന്ന് രക്ഷപ്പെടാൻ കോൺഗ്രസ്സ് നടത്തിയ നീക്കമാണ് തന്ത്രപരമായ ആ സസ്പെൻഷനെന്നുമാണ് ബിജെപിയുടെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed