ഗു­ജറാ­ത്തിൽ ഇന്ന് ആദ്യഘട്ട വോ­ട്ടെ­ടു­പ്പ്


അഹമ്മദാബാദ് : നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിനായി ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. തെക്കൻ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും 89 മണ്ധലങ്ങളിലാണ്  ഇന്ന് വോട്ടെടുപ്പ്. 977 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 24,689 പോളിംഗ് ബൂത്തുകൾ‍ വോട്ടെടുപ്പിനായി സജ്ജീകരിച്ചു. മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ‍ എന്നിവരടക്കം ആദ്യഘട്ടത്തിൽ‍ മത്സരരംഗത്തുണ്ട്. പരസ്യപ്രചാരണം വ്യാഴാഴ്ച്ച  വൈകീട്ട് സമാപിച്ചപ്പോൾ ഇന്നലെ നിശബ്ദ പ്രചാരണത്തിലായിരുന്ന പാർട്ടികൾ. 

രണ്ട് ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ പ്രചരണമാണ് ഇത്തവണയുണ്ടായത്. ബി.ജെ.പി ഭരണം നിലനിർത്തുമെന്നാണ് അവസാനം പുറത്തുവന്ന അഭിപ്രായ സർവേകളിലെ പ്രവചനമെങ്കിലും ഹാർദിക് പട്ടേൽ ഉൾപ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം ലഭിച്ചത് കോൺഗ്രസിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ഭരണം നിലനിർ‍ത്താൻ ബി.ജെ.പിയും ഭരണം പിടിച്ചെടുക്കാൻ കോൺ‍ഗ്രസും പ്രചരണം ശക്തമാക്കിയിരുന്നു. 14നാണ് രണ്ടാംഘട്ട പോളിംഗ് നടക്കുക. 18നാണ് ഗുജറാത്തിലെയും ഹിമാചൽ‍ പ്രദേശിലെയും വോട്ടെണ്ണൽ‍.

അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ബി.ജെ.പി ഇന്നലെ പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടനപത്രികയ്ക്ക് പകരം ദർശന രേഖയാണ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി പുറത്തിറക്കിയിരുന്നത്. എന്നാലിത് വിവാദമാകുകയും ഹാർദിക് ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നതിനും പിന്നാലെയാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed