ഡി­സംബർ‍ 25ന് കു­ൽ­ഭൂ­ഷൺ ജാ­ദവി­നെ­ കാ­ണാൻ അമ്മയ്ക്കും ഭാ­ര്യയ്ക്കും അനു­മതി‌‌‌‌­‌‌‌‌


ഇസ്ലാമാബാദ് : ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽ‍ഭൂഷൺ ജാദവിനെ സന്ദർ‍ശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി ലഭിച്ചു. ഡിസംബർ ‍25ന് കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാൻ അവസരം ഒരുക്കും. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാക് സർക്കാർ അംഗീകരിച്ചിരുന്നു. 

ഇക്കഴിഞ്ഞ ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ പ്രകാരം രാജ്യാന്തര കോടതി വധശിക്ഷ േസ്റ്റ ചെയ്തിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed