വൻകിട നിർമാണങ്ങൾക്ക് പാരിസ്ഥിതികാനുമതി നിർബ്ബന്ധം
ചെന്നൈ : വൻകിട നിർമാണങ്ങൾക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. വൻകിട നിർമാണങ്ങൾക്ക് പാരിസ്ഥിതികാനുമതി നിർബ്ബന്ധമാണെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണൽ ഇതിന് വിപരീതമായി ഇപ്പോൾ നടക്കുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തി വെയ്‌ക്കേണ്ടി വരുമെന്നും അറിയിച്ചു. പരിസ്ഥിതി തകർത്തുകൊണ്ടുള്ള ഒരു നിർമാണവും പാടില്ലെന്ന് കേന്ദ്ര വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണക്കവെ ട്രൈബ്യൂണൽ വ്യക്തമാക്കി.
റിയൽ എേസ്റ്ററ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ അനധികൃത നിർമാണങ്ങൾ വർദ്ധിക്കുന്നതായി ട്രൈബ്യൂണലിന് വിവരം ലഭിച്ചിരുന്നു.

