ഡൽ­­­ഹി­­­­­­­ ശു­­­­­­­ദ്ധവാ­­­­­­­യു­­­­­­­ ശ്വസി­­­­­­­ച്ചു­­­­­­­ തു­­­­­­­ടങ്ങി­­­­­­­


ന്യൂഡൽഹി : ഡൽഹിയിലെ കാലാവസ്ഥ മാറുന്നു. മൂന്നു വർഷത്തിനിടയിലെ ഡിസംബർ മാസത്തെ സാധാരണ വായുവാണ് ഇന്നലെ തലസ്ഥാനം ശ്വസിച്ചത്. വായുമലിനീകരണത്തോത് കുറഞ്ഞ് ഡൽഹി സാധാരണ നിലയിലേക്കു മാറുന്നതിന്റെ സൂചനയായാണ് ഈ മാറ്റത്തെ മലിനീകരണ നിരീക്ഷണ ഏജൻസികൾ കാണുന്നത്. വായുശുദ്ധിയുടെ കാര്യത്തിൽ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡൽഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എൻസിആർ). വ്യാഴാഴ്ച നാലുമണിക്ക് ഡൽഹിയിൽ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒൻപതുമണി വരെ അതു തുടർന്നുവെന്നും അധികൃതർ പറഞ്ഞു.

ഒക്ടോബർ ഏഴിനുശേഷം ഈ വർഷം ഇതാദ്യമായാണ് ഡൽഹി-എൻസിആർ മേഖലയിലെ ജനങ്ങൾ സാധാരണ വായു ശ്വസിക്കുന്നത്. കാറ്റിനും നല്ല വേഗമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യം കത്തിക്കുന്നതും മറ്റുമുള്ള മലിനീകരണ കാരണങ്ങൾക്കു കൃത്യമായ നിയന്ത്രണം പാലിക്കാനും കഴിഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എ. സുധാകർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed