പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ചു : അയ്യരെ കോൺഗ്രസ് സസ്പെന്റ് ചെയ്തു
ന്യൂഡൽഹി : ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിച്ചിരിക്കെ പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ കോൺഗ്രസിന്റെ ഈ പ്രവർത്തി ബിജെപിക്ക് നേട്ടമുണ്ടാക്കിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മോദിനീചനായ മനുഷ്യനാണ്. അദ്ദേഹത്തിന് സഭ്യതയില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്്റുവായിരുന്നു അംബേദ്കറുടെ കഴിവ് കണ്ടെത്തി അത് പ്രയോജനപ്പെടുത്തിയത്. അംബേദ്കറുടെ പേരിലുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്യുന്പോഴെങ്കിലും ഇത്തരം ദുഷിച്ച രാഷ്ട്രീയം പ്രയോഗിക്കരുതെന്നുമായിരുന്നു അയ്യർ പറഞ്ഞത്.
ഇതോടെ നീചൻ പ്രയോഗത്തിനെതിരെ ബി.ജെ.പിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും രംഗത്തെത്തി. അയ്യരെ കോൺഗ്രസ് സസ്പ്ന്റ് ചെയ്തു. പ്രാഥമികാംഗത്വത്തിൽ നിന്നാണ് അയ്യരെ സസ്പെൻഡ് ചെയ്തത്. കൂടാതെ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അംബേദ്കറുടെ പേരു പറഞ്ഞ് വോട്ടുപിടിക്കുന്നവർ അദ്ദേഹം നൽകിയ സംഭാവനകൾ മായ്ച്ചുകളയാൻ ശ്രമിക്കുകയാണെന്ന് സംഭവ ശേഷം മോദി പറഞ്ഞു. അവർക്കെന്നെ നീചനെന്ന് വിളിക്കാം. അതെ, ഞാൻ സമൂഹത്തിലെ ദരിദ്രവിഭാഗത്തിൽ ജനിച്ചയാളാണ്. എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ദരിദ്രർക്കുവേണ്ടിയും ദളിതർ, ആദിവാസികളൾ, ഒ.ബി.സി.ക്കാർ എന്നിവർക്കു വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലൊരു അവസ്ഥയിൽനിന്ന് വരുന്നയാൾ നല്ല വസ്ത്രങ്ങൾ ധരിക്കുന്നത് കണ്ട് എന്തെങ്കിലും പ്രശ്നം തോന്നിയാൽ അത് മുഗൾ മനോഭാവമാണ്. അവരുപയോഗിക്കുന്ന മോശം ഭാഷയ്ക്ക് ഗുജറാത്തിലെ ജനം മറുപടിനൽകുമെന്നും മോഡിപറഞ്ഞു. കോൺഗ്രസിന് ഒരു വ്യത്യസ്ത സംസ്കാരവും പാരർപര്യവുമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തശൈലിയെയും ഭാഷയെയുംഞാൻ അഭിനന്ദിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

