ഓഖി : മുംബൈ തീരത്ത് അടിഞ്ഞത് 8 ടൺ മാലിന്യം


മുംബൈ : ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടിയത് എൺപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ. നദിയിലും കടലിലും പലപ്പോഴായി തള്ളപ്പെട്ട മാലിന്യങ്ങൾ തീരത്ത് തിരികെയെത്തിച്ചിരിക്കുകയാണ് ഓഖി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് ഇത്രയും മാലിന്യം തീരത്തടിഞ്ഞത്. കടലിൽ നിക്ഷേപിക്കപ്പെട്ട മാലിന്യം ചുഴലിക്കാറ്റിനെ തുടർന്ന് രൂപപ്പെട്ട വലിയ തിരമാലകൾ കരയിലെത്തിക്കുകയായിരുന്നു. 80 ടൺ മാലിന്യമാണ് കരയിൽ കൂന്പാരമായിക്കിടക്കുന്നതെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഖരമാലിന്യ സംസ്കരണ വിഭാഗം കണക്കാക്കുന്നു. 

വെർസോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതൽ മാലിന്യക്കൂന്പാരങ്ങളുള്ളത്. ഇവിടങ്ങളിൽ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്. ദാദർചൗപട്ടി, മറൈൻ ഡ്രൈവ്, നരിമാൻ പോയിന്റ്, മർവ എന്നിവടങ്ങളിലും മാലിന്യങ്ങൾ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളിൽ ചിലയിടങ്ങളിൽ രണ്ടടിയോളം ഉയരത്തിൽ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. പ്ലാസ്റ്റിക് കൂടുകൾ, തുണി, കയർ, ചെരിപ്പ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ബീച്ചുകളിൽനിന്ന് മാലിന്യം നീക്കംചെയ്യുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി. നിരവധി സന്നദ്ധ സംഘടനകളും മാലിന്യം നീക്കംചെയ്യാൻ രംഗത്തുണ്ട്. ഇതുവരെ 26 ലോഡുകൾനീക്കംചെയ്തുകഴിഞ്ഞു. മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിന് മൂന്ന്, നാല് ദിവസങ്ങൾ വേണ്ടിവരും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed