മൂ­ന്നാ­ർ : സർ­ക്കാ­രി­നെ­തി­രെ­ സി­.പി­.ഐയു­ടെ­ ഹർ­ജി­


തിരുവനന്തപുരം : മൂന്നാർ വിഷയത്തിൽ നിർണ്‍ണായക നീക്കവുമായി സി.പി.ഐ. കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ സംസ്ഥാന നിർവ്വാഹക സമിതിയംഗം പി. പ്രസാദ് ഹരിത ട്രൈബ്യൂണലിൽ ഹർജി നൽകി.

കേന്ദ്ര, −സംസ്ഥാന സർക്കാരുകൾ എതിർ കക്ഷികളായാണ് ഹർജി. ഹർജിയിൽ സംസ്ഥാന സർ‍ക്കാറിന് ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. ജനുവരി 12ന് ഹർ‍ജി വീണ്ടും പരിഗണിക്കും.

മൂന്നാറിൽ‍ കൈയേറ്റങ്ങൾ‍ വ്യാപകമാണെന്നും ഇവ ഒഴിപ്പിച്ച്‌ പരിസ്ഥിതി ദുർബ്‍ബല മേഖല സംരക്ഷിക്കണമെന്നും ഹർ‍ജിയിൽ‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങൾ‍ നടപ്പാക്കാൻ ഉത്തരവിടണം. പ്രശ്ന പരിഹാരത്തിൽ‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവർ ഭൂമി കൈയ്യടക്കിയിരിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ഹർ‍ജിയിൽ ആവശ്യപ്പെടുന്നു. 12 പേജുള്ള ഹർ‍ജിയാണ് ഹരിത ട്രൈബ്യൂണലിൽ നൽ‍കിയിട്ടുള്ളത്. 

സി.പി.ഐ തീരുമാനപ്രകാരമാണ് ഹർജി നൽകിയതെന്ന് പി. പ്രസാദ് പ്രതികരിച്ചു. ഹരിത ട്രൈബ്യൂണൽ പരിഗണിക്കുന്ന കേസിൽ കക്ഷി ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ കേസിൽ സി.പി.ഐക്ക് പറയാനുളളത് ട്രൈബ്യൂണലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed