പത്രി­­­ക തള്ളി­­­യ സംഭവത്തിൽ പ്രധാ­­­ന മന്ത്രി­­­യു­­­ടേ­­­യും രാ­­­ഷ്ട്രപതി­­­യു­­­ടേ­­­യും സഹാ­­­യം തേ­­­ടി­­­ വി­­­ശാ­­­ൽ


ചെന്നൈ : തമിഴ്നാട്ടിലെ ആർ.കെ നഗർ നിയമസഭാ മണ്ധലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിപ്പോയതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും സഹായം തേടി നടൻ വിശാൽ. ട്വിറ്ററിലൂടെയായിരുന്നു വിശാലിന്റെ സഹായാഭ്യർത്ഥന.

“ഞാൻ വിശാൽ, ചെന്നൈ ആർ.കെ നഗറിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കൾക്ക് ബോധ്യമുണ്ടെന്ന് കരുതുന്നു. എന്റെ നാമനിർദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. നീതി നടപ്പിലാവും എന്നാണ് എന്റെ പ്രതീക്ഷ− പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാൽ ട്വീറ്റ് ചെയ്തു.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിശാൽ സമർപ്പിച്ച അനുബന്ധ രേഖകളിൽ അപാകതകളുണ്ടെന്ന് കാട്ടിയാണ് ആദ്യം പത്രിക തള്ളിയത്. ഇതിനെതിരെ വിശാൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷം പത്രിക സ്വീകരിച്ചതായി അറിയിപ്പ് വന്നു. എന്നാൽ, രാത്രി വൈകി നടന്ന സൂക്ഷ്മപരിശോധനയിൽ വിശാലിനെ പിന്തുണച്ചവരുടെ പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും പത്രിക തള്ളുകയായിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യം എന്നാണ് വിശാൽ ഇതിനെതിരെ പ്രതികരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed