വീണ്ടും മത്സരിക്കും : പുടിൻ
മോസ്്ക്കോ : അടുത്ത വർഷം മാർച്ചിൽ നടക്കുന്ന റഷ്യൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രസിഡണ്ട് വ്ളാദിമിർ പുടിൻ പ്രഖ്യാപിച്ചു. മൂന്നാം ദശാബ്ദത്തിലും റഷ്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തന്റെ മേധാവിത്വം പുലർത്താനാണ് പുടിൻ ശ്രമിക്കുന്നത്. നിസ്നി നോവ്ഗോരോഡ് പട്ടണത്തിൽ ഫാക്ടറി തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആറ് വർഷമാണ് പ്രസിഡണ്ടിന്‍റെ കാലാവധി.
അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് 65കാരനായ വ്‌ളാദിമിർ പുടിൻ അധികാരത്തിലെത്തുമെന്നാണ് സൂചന. 2000 മുതൽ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി അധികാരത്തിൽ തുടർന്നു വരുന്ന പുടിൻ മാർച്ചിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ നാലാം വട്ടം പ്രസിഡണ്ടായാണ് അധികാരത്തിലെത്തുക. 2024 വരെ അധികാരത്തിൽ തുടരും.

