ആൺകു­ഞ്ഞ് പി­റന്നി­ല്ല : അമ്മ നവജാ­ത ശി­ശു­വി­നെ­ കൊ­ന്നു­


ഗാസിയാബാദ് : ആൺകുഞ്ഞ് ജനിക്കാത്തതിന്റെ നിരാശയിൽ‍ അമ്മ നവജാത ശിശുവിനെ കൊന്നു. ഗാസിയാബാദിലെ പാട്‌ലയിലാണ് 22കാരിയായ ആരതി എന്ന അമ്മ തന്റെ പെൺകുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത്.  മൂന്ന് മാസം മുന്‍പ് ജനിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാഷിംഗ് മെഷീനിൽ‍ ഇട്ട് മൂടുകയും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് ഇവർ‍ വീട്ടുകാരോടും നാട്ടുകാരോടും പറയുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അതേസമയം‍ പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ‍ ആരതിക്ക് നേരെ കുടുംബത്തിൽ‍ നിന്ന് ഒരുതരത്തിലുള്ള ഭീഷണിയോ സമ്മർ‍ദ്ദമോ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ‍ പറയുന്നത്. 

ആൺ കുഞ്ഞ് ജനിക്കാത്തതിനെ തുടർ‍ന്ന് ആകെ നിരാശയിലായിരുന്ന ആരതി വല്ലാത്ത ദേഷ്യവും പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച കുഞ്ഞിനെ തലയിണകൊണ്ട് മുഖം അമർ‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് വാഷിംഗ് മെഷീനിൽ‍ ഇട്ട് മൂടിവെച്ചു. കുട്ടിയെ കാണാതെ വന്നതോടെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണവർ‍ അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുൾ‍ നിവർ‍ന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed