2ജി­ സ്‌പെ­ക്ട്രം കേ­സ് : വി­ധി­ ഈ മാ­സം 21ന്


ന്യൂഡൽഹി : ഡി.എം.കെ നേതാക്കളായ എ. രാജയും കനിമൊഴിയും ഉൾപ്പെട്ട 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളിൽ സി.ബി.ഐ പാട്യാല ഹൗസ് പ്രത്യേക കോടതി ഈ മാസം 21ന് വിധി പറയും. മൂന്ന് കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. സി.ബി.ഐ ഫയൽ ചെയ്ത ആദ്യ കേസിൽ എ. രാജ, കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ് ബെഹൂറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി.കെ ചന്ദോലിയ തുടങ്ങി 14 പേരും സ്വാൻ ടെലികോം, റിലയൻസ് ടെലികോം, യുണീടെക് വയർലെസ് എന്നീ കന്പനികളും പ്രതികളാണ്. 

രണ്ടാമത്തെ സി.ബി.ഐ കേസിൽ എസ്.ആർ ഗ്രൂപ്പ് പ്രമോട്ടർമാരായ രവി റൂയിയ, അൻഷുമാൻ റൂയിയ, ലൂപ് ടെലികോമിന്റെ കിരൺ ഖെയ്താൻ, ഭർത്താവ് ഐ.പി ഖെയ്താൻ, എസ്.ആർ ഗ്രൂപ്പ് ഡയറക്ടർ (സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈൽ ഇന്ത്യ, എസ്.ആർ ടെലി ഹോൾഡിംഗ് എന്നീ കന്പനികളും പ്രതിസ്ഥാനത്താണ്. കൂടാതെ കള്ളപ്പണം വെളുപ്പിക്കലിന് 2014−ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 19 പേർക്കെതിരേ കുറ്റപത്രം നൽകി. ഇതിൽ രാജ, കനിമൊഴി തുടങ്ങിയവർ പ്രതികളാണ്.

2ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസൻസുകൾ നൽകിയതിൽ സർക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതായാണ് സി.ബി.ഐ ആരോപിക്കുന്നത്. ലൈസൻസുകൾ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed