അമർ‍­നാഥ് ആക്രമണം നടത്തി­യ മു­ഴു­വൻ ഭീ­കരരെ­യും വധി­ച്ചതാ­യി­ റി­പ്പോ­ർ­ട്ട്


ന്യൂഡൽഹി : അമർനാഥിൽ ഭീകരാക്രമണം നടത്തിയ മുഴുവൻ തീവ്രവാദികളെയും വധിച്ചതായി ജമ്മു കാശ്മീർ ഡി.ജി.പി എസ്.പി വെയ്ദ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കാശ്മീരിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിലാണാ മൂന്നാ ഭീകരരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലും ഭീകരർക്കായുള്ള തിരച്ചിലും ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് അവസാനിച്ചത്. മൂന്നാമത്തെ തീവ്രവാദിയായ യാവറിന്റെ മൃതദേഹം ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും നാലാമത്തെ തീവ്രവാദിയെ പരിക്കുകളോടെ ജീവനോടെ പിടികൂടിയെന്നും ഡി.ജി.പി അറിയിച്ചു. ഇതോടെ അമർനാഥ് താർത്ഥാടകർക്ക് നേരെ ഭീകരാക്രമം നടത്തിയ മുഴുവൻ തീവ്രവാദികളെയും തുടച്ചു നീക്കിയെന്നും ഡി.ജി.പി വ്യക്തമാക്കി. 

ആദ്യം അബു ഇസ്മയിൽ, ഇപ്പോൾ അബുമാവിയ, ഫുർകാൻ, യാവർ എന്നീ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഫുർകാനും മാവിയയും പാക് സ്വദേശികളാണ്. അമർനാഥ് ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തൊയ്ബയുടെ നേതാവുമായിരുന്ന അബു ഇസ്മയിൽ കഴിഞ്ഞ സപ്റ്റംബറിലാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. അബു ഇസ്മയിലിന്റെ മരണശേഷം തെക്കൻ കാശ്മീരിലെ ലഷ്കർ തലവനാണ് ഫുർകാൻ. ഇയാളാണ് അമർനാഥ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത്. അനന്ത്നാഗ്, കുൽഗാം പ്രദേശങ്ങളിൽ നിരവധി ഭീകരാക്രമണങ്ങൾ ഇയാളും കൂട്ടരും ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. 

തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് നേരെ ഭീകരാക്രമണം ഉണ്ടാവുന്നത്. 7 തീർത്ഥാടകർ അന്ന് കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed