ഇന്ത്യൻ സ്കൂളിൽ നി­രീ­ക്ഷണ ക്യാ­മറകൾ പ്രവർ­ത്തനമാ­രംഭി­ച്ചു­


മനാമ : വിവ ടെലികോം കന്പനിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സഹായപദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സ്കൂളിന് അനുവദിച്ച സി.സി.ടി.വി സംവിധാനം പ്രവർത്തനം ആരംഭിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു. യൂറോപ്യൻ നിർമ്മിതമായ 150 ക്യാമറകൾ, 30 ദിവസം വരെ വീഡിയോ സൂക്ഷിക്കുന്നതിനുതകുന്ന നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ തൽസമയം നിരീക്ഷിക്കുന്നതിനുള്ള കൺട്രോൾ റൂം എന്നിവ ഉൾപ്പടുന്ന സംവിധാനമാണ് പ്രവർത്തന സജ്ജമായിരികുന്നത്. ഇനിമുതൽ സ്കൂളിന്റെ വരാന്തകൾ, കളിസ്ഥലം ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയ എല്ലാ പൊതുഇടങ്ങളും ക്യാമറാനിരീക്ഷണത്തിലായിരിക്കും. 

അധുനിക സാങ്കേതിക വിദ്യയായ ഐ.പി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾക്കും അനുബന്ധ  സംവിധാനങ്ങൾക്കും അഞ്ച് വർഷം വാറണ്ടി മാത്രമല്ല മൂന്ന് വർഷം സൗജന്യ സേവനവും വിവ ടെലികോം കന്പനി ഇന്ത്യൻ സ്കൂളിന് വാഗ്ദാനം ചെയ്തിട്ടുള്ളതായി ഭരണസമിതി അറിയിച്ചു. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ പൊതുയോഗം 40,000 ദിനാർ ബ്ജറ്റ് അനുവദിച്ചിരുന്നു. എങ്കിലും റിഫ ക്യാന്പസിലെ ലോൺ തിരിച്ചടവ് മൂലം നേരിട്ടുകൊണ്ടിരുന്ന വൻ സാന്പത്തിക ബാധ്യതനിമിത്തം ഇത്രയും തുക ഒരുമിച്ച് കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന സമയത്താണ് ഭരണസമിതി വിവ ടെലികോം കന്പനിയുമായി കരാറിൽ ഏർപ്പെട്ടത്. 65,000 ദിനാർ വിലയുള്ള സി.സി.ടി.വി സംവിധാനം 39,000 ദിനാറിനാണ് നൽകിയിരിക്കുന്നത് എന്ന് ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു. ഈ തുക പ്രതിമാസം 1,095 ദിനാർ പലിശ രഹിത തവണകളായി മുപ്പത്തി ആറ് മാസം കൊണ്ട് നൽകിയാൽ മതിയാകും.

വിവയോടുള്ള ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ നന്ദി പ്രിൻസ് നടരാജൻ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിൽ ഇപ്പോഴത്തെ ഭരണസമിതി പ്രത്യേക പരിഗണന നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും ഭാവിവികസനത്തിനും വേണ്ട സംവിധാനം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി സംവിധാനത്തിനുണ്ടെന്ന് ഐ.ടി വിഭാഗത്തിന്റെ ചുമതലയുള്ള കമ്മറ്റി അംഗം സജി ആന്റണി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed