രാ­ജ്യത്തിന് വേ­ണ്ടി­യു­ള്ള പ്രാ­ർ‍­ത്ഥന ശ്രദ്ധേ­യമാ­യി­


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ‍ കൗൺ‍സിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ‍ നടത്തിയ ‘പ്രയർ‍ ഫോർ‍ നേഷൻ’ (രാജ്യത്തിന് വേണ്ടിയുള്ള പ്രാർ‍ത്ഥന) ശ്രദ്ധേയമായി. നബിദിനമായ നവംബർ‍ 30ന്‌ വൈകീട്ട് 5 മണിക്ക് ബഹ്റൈൻ സെന്റ് പോൾ‍സ് മർ‍ത്തോമ്മ പാരീഷിൽ‍ െവച്ച്‌ പ്രസിഡണ്ട് റവ. ജോർ‍ജ്ജ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ‍ ആണ്‌ പ്രാർ‍ത്ഥന നടത്തിയത്. മലബാർ‍ (തൊഴിയൂർ‍) സ്വതന്ത്ര സുറിയാനു സഭയുടെ മെത്രാപ്പോലീത്താ മോസ്റ്റ് റവ. സിറിൽ‍ മാർ‍ ബസേലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും പാർ‍ലമെന്റ് അംഗം നാസർ‍ അൽ‍ക്വസ്സീർ‍ ഉദ്ഘാടനം നടത്തുകയും ചെയ്തു. ബഹ്റൈൻ ഫെഡറേഷൻ ഓഫ് എക്സ്പാറ്റേഴ്സ് അസോസിയേഷൻ ജനറൽ‍ സെക്രട്ടറി ബെറ്റ്സി മത്യസെൻ ആശംസ പ്രസംഗം നടത്തി. 

റവ. സാം മാത്യു സ്വാഗതം അറിയിച്ച പരിപാടിയിൽ റവ. ജെയിംസ് ജോസഫ്, റവ. ഫാദർ‍ ടിനോ തോമസ്, റവ. സുജിത് സുഗതൻ, റവ. റെജി പി. എബ്രഹാം, റവ. ഫാദർ‍ വർ‍ഗ്ഗീസ് എന്നിവർ‍ പ്രാർ‍ത്ഥനയ്ക്ക് നേതൃത്വം നൽ‍കി. സെന്റ് പോൾ‍സ് മർ‍ത്തോമ്മ പാരീഷ്‌ ക്വയർ‍, ബഹ്റൈൻ മലയാളി സി.എസ്.ഐ പാരീഷ്‌ ക്വയർ‍, ബഹ്റൈൻ മർ‍ത്തോമ്മ പാരീഷ്‌ ക്വയർ‍ എന്നിവർ‍ ഗാനങ്ങൾ‍ക്ക് നേതൃത്വം നൽ‍കി. വിശിഷ്ട അഥിതികൾ‍ക്ക് കെ.സി.ഇ.സിയുടെ ഉപഹാരം നൽ‍കി. സെക്രട്ടറി മൈക്കിൾ‍ റ്റി.എം, ട്രഷറർ‍ ക്രിസോസ്റ്റം ജോസഫ്, മറ്റ് ഭാരവാഹികൾ‍ എന്നിവർ‍ സന്നിഹതരായിരുന്നു. അഭിവന്ദ്യ തിരുമേനിയുടെ ആശീർ‍വാദത്തോടെ പ്രയർ‍ സമാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed