പി­.ജി­.എഫ് കർ‍­മ്മജ്യോ­തി­ അവാ­ർ‍­ഡ് എസ്.വി­ ജലീ­ലിന് നൽ‍­കും


മനാമ : ബഹ്‌റൈനിൽ‍ പ്രവർ‍ത്തിക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർ‍ഷവും മികച്ച സാമൂഹ്യപ്രവർ‍ത്തകന് നൽ‍കിവരുന്ന കർ‍മ്മജ്യോതി അവാർ‍ഡ് പ്രഖ്യാപിച്ചു. ബഹ്റൈൻ കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീലിനാണ് ഇത്തവണ ഈ പുരസ്കാരം സമ്മാനിക്കുന്നത്. ഇതോടൊപ്പം നടപ്പ് വർ‍ഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ‍ ഏറ്റവും നല്ല സേവനത്തിനായി ഏർ‍പ്പെടുത്തിയ പ്രോഡിജി ഓഫ് പി.ജി.എഫ് അവാർ‍ഡ് രവി മാറാത്തിന് നൽ‍കും. 

ഏറ്റവും നല്ല കോ-ഓർ‍ഡിനേറ്ററായി ലേഖ ലതീഷിനെയും, ഏറ്റവും നല്ല കൗൺസിലറായി ബി. വിശ്വനാഥിനെയും, ഏറ്റവും നല്ല ട്രെയിനറായി ലത്തീഫ് കോഴിക്കലിനെയും തിര‍ഞ്ഞെടുത്തു. ഇതോടൊപ്പം പി.ജി.എഫ് സംഘടിപ്പിക്കുന്ന പഞ്ചമുഖ (5 മൊഡ്യൂൾ) സ്റ്റുഡന്റ് എംപവർമെന്റ് പരിപാടിയിലെ ഒന്നായ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിലെ (YLP) മികച്ച പ്രകടനം നടത്തിയ കുട്ടികളെയും പ്രഖ്യാപിച്ചു. ഈ പുരസ്കാരങ്ങൾ‍ 2018 ഫെബ്രവരി 2ന് നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ വാർഷിക ആഘോഷ പരിപാടിയിൽ‍ വെച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരിയും, ജനറൽ‍ സെക്രട്ടറി പ്രദീപ് പത്തേരിയും വാർ‍ത്താകുറിപ്പിലൂടെ അറിയിച്ചു. 

സ്റ്റുഡന്റ് എംപവർമെന്റ്് പരിപാടിയിലെ പ്രധാനപ്പെട്ട ഇനമായ കാർ‍ണിവൽ‍ ഫോർ‍ സ്കിൽ‍സ് ഡിസംബർ‍ 29, 30 തീയതികളിൽ‍ നടക്കുമെന്നും ഭാരവാഹികൾ‍ അറിയിച്ചു. വിദ്യാർ‍ത്ഥികളിലെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി നടത്തുന്ന ഈ പരിപാടിയിൽ‍ പങ്കെടുക്കാൻ‍ താൽപ്പര്യമുള്ള വിദ്യാർ‍ത്ഥികളുടെ രക്ഷിതാക്കൾക്ക് 38024189, 38494889 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed