റോ­ബോ­ട്ടു­കൾ : ഇന്ത്യയിൽ‍ 10 കോ­ടി­ പേ­ർ‍ക്ക് തൊ­ഴി­ൽ‍പോ­കു­മെ­ന്ന് റി­പ്പോ­ർ­ട്ട്


ന്യൂഡൽഹി : റോബോട്ടുകളുടെ കടന്നുവരവ് രാജ്യത്തെ തൊഴിൽ മേഖലയ്ക്ക് ഭീഷണിയാവുമെന്ന് റിപ്പോർട്ട്. 2030ഓടെ ഇന്ത്യയിൽ 10 കോടി പേർക്ക് ഇതുമൂലം തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. മെഷീൻ ഓപ്പറേറ്റേഴ്സ്, ഫാസ്റ്റ് ഫുഡ് വർക്കേഴ്സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് തുടങ്ങിയവരെയാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കൂടുതലായും ബാധിക്കുക. മകിൻസിയുടെ റിസർച്ച് ടീം ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തൊട്ടാകെ 80 കോടി പേർക്കും റോബോട്ടും ഓട്ടോമേഷനും മൂലം തൊഴിൽ പോകുമെന്നാണ് 46 രാജ്യങ്ങളിലായി 800 തൊഴിലുകൾ വിലയിരുത്തിയശേഷം പുറത്ത്്വിട്ടിരിക്കുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. വികസിത, വികസ്വര രാഷ്ട്രങ്ങളെ ഇത് ഒരുപോലെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed