കശാപ്പ് നിരോധനം : വിവാദ ഉത്തരവ് കേന്ദ്രം പിൻവലിക്കുന്നതായി റിപ്പോർട്ട്


ന്യൂഡൽ‍ഹി : സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിൽ ഭേദഗതിവരുത്തിയാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിൽനിന്നും കടുത്ത എതിർപ്പാണ്നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ്  കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉത്തരവ് പിൻവലിക്കാനൊരുങ്ങന്നത്.

ഈ ആഴ്ച ആദ്യം ഇത് സംബന്ധിച്ച് ഫയൽ നിയമമന്ത്രാലയത്തിന് കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായാണ് റിപ്പോർട്ട്. 

രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കാൻ ഇടയാക്കുന്ന തരത്തിൽ 1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമായിരുന്നു കഴിഞ്ഞ മെയ് 23ന് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്‍റെ പട്ടികയിലുണ്ടായിരുന്നത്.‌ കന്നുകാലികളുടെ വിൽപ്പനയ്ക്കും ഉത്തരവിലൂടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കന്നുകാലികളെ വിപണനകേന്ദ്രങ്ങളിൽനിന്ന് വാങ്ങുന്പോൾ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണം. കാർഷിക ആവശ്യത്തിന് മാത്രമായിരിക്കണം വിൽപ്പന. സംസ്ഥാനാന്തര വിൽപ്പനയും പാടില്ല. സംസ്ഥാന അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെമാത്രമേ വിൽപ്പനകേന്ദ്രങ്ങൾ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നൽകുന്നതും നിരോധിച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed