ബാ­ണാ­സു­ര സോ­ളർ പാ­ടം ഡി­­­സംബർ നാ­­­ലിന് മന്ത്രി മണി­­­ നാ­­­ടി­­­ന്­­­ സമർ­പ്പി­­­ക്കും


പടിഞ്ഞാറത്തറ : രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളർ പാടം ഡിസംബർ നാലിന് വൈദ്യുതി മന്ത്രി എം.എം. മണി നാടിനു സമർപ്പിക്കും. റിസർവോയറിലെ 1.25 ഏക്കർ സ്ഥലത്താണ് ഈ സോളർ പാടം വ്യാപിച്ചു കിടക്കുന്നത്. 9.20കോടി രൂപ മുടക്കി ബാണാസുര സാഗർ അണക്കെട്ടിൽ നിർമ്മാണം പൂർത്തീകരിച്ച ഈ സോളർ പാടം പ്രവർത്തനമാരംഭിക്കുന്നതോടെ പ്രതിവർഷം ആറര ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടും.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡ്ടെക് സിസ്റ്റംസിനാണ് നിർമ്മാണച്ചുമതല. നിലവിൽ ഡാമിൽ പ്രവർത്തിക്കുന്ന 20ലക്ഷം രൂപ മുടക്കി നിർമ്മിച്ച 10 കിലോവാട്ടിന്റെ ഫ്ലോട്ടിംഗ് സോളറും 4.49 കോടി രൂപ ചെലവിൽ നിർമിച്ച 440 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഡാം ടോപ്പ് സോളറിനും പുറമെയാണിത്. ഇവയിൽ നിന്നെല്ലാം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് വിതരണം ചെയ്യുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

കെ.എസ്.ഇ.ബിയുടെ റിന്യുവബ്ൾ എനർജിയുടെ കീഴിലെ ഇത്തരം സംരംഭങ്ങൾക്കു പുറമെ 500 കിലോവാട്ട് ശേഷിയുള്ള രണ്ട് കാറ്റാടി യന്ത്രവും ഇവിടെ സ്ഥാപിക്കുവാനുള്ള തയാറെടുപ്പുകളാരംഭിച്ചിട്ടുണ്ട്. അതോടെ ഡാമിൽ നിലവിലെ ടൂറിസം പദ്ധതികൾക്കു പുറമെ ടെക്നോളജി ടൂറിസവും സാധ്യമാകും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed