വിരമിച്ച ജഡ്ജിമാരുടെ മേൽനോട്ടമില്ലാതെ ഹാദിയക്കേസിൽ എൻ.ഐ.എ അന്വേഷണം
ന്യൂഡൽഹി : വിരമിച്ച ജഡ്ജിമാരുടെ മേൽനോട്ടമില്ലാകെ ഹാദിയ−- ഷഫീൻ ജഹാൻ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മുൻ ഉത്തരവ് സുപ്രീംകോടതി തിരുത്തി.സുരക്ഷയ്ക്കുള്ള പോലീസുകാർ സിവിൽ വേഷം ധരിച്ചെത്തിയാൽ മതിയെന്ന് ഹാദിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ആവശ്യം തമിഴ്നാട് പോലീസിന് മുന്നിൽ അവതരിപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
സുപ്രീംകോടതി പുറപ്പെടുവിച്ച് അഞ്ച് പേജ് വരുന്ന ഉത്തരവിലാണ് എൻ.ഐ.എ അന്വേഷണത്തെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുന്നത്. ഹാദിയെയെ മാതാപിതാക്കളുടെ സംരക്ഷണതയിൽ നിന്നും മാറ്റി പഠിപ്പിക്കാനായി അയച്ച ഉത്തരവിന്റെ അവസാന ഭാഗത്ത് എൻ.ഐഎ അന്വേഷണം തുടരാനാണ് ഉത്തരവ്.
നിയമപ്രകാരം അന്വേഷണം എൻ.ഐ.എയ്ക്ക് നടത്താം. വിരമിച്ച് ജസ്റ്റിസുമാരെ മേൽനോട്ടം വേണമെന്ന് മുൻ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ആഗസ്റ്റ് മാസം 16ന് നടന്ന വാദത്തില്‍ സംസ്ഥാന സർക്കാരിന്റെ വാദം കൂടി പരിഗണിച്ച് എൻ.ഐ.എ അന്വേഷണത്തിന് വിരമിച്ച ജസ്റ്റിസുമാരുടെ മേൽനോട്ടം നിശ്ചയിച്ചത്.
സ്വതന്ത്രവും നീതിപൂർവ്വമായ അന്വേഷണത്തിന് ഇത് സഹായകരമാകുമെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു. ജസ്റ്റിസുമാർ ആരും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് എൻ.ഐ.എ ഒറ്റയ്ക്ക് അന്വേഷിക്കുന്നത് ഷഫീൻ ജഹാൻ പൂർണ്ണമായും എതിർത്തു.
എൻ.ഐ.എ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്നു ഷഫീൻ ജഹാൻ വാദിച്ചിരുന്നു.എന്നാൽ ഇതെല്ലാം തള്ളിയാണ് എൻ.ഐ.എ അന്വേ
ഷണം ആരുടേയും മേൽനോട്ടമില്ലാതെ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്.


