ഡൽ­ഹി­ എയർ­പോ­ർ­ട്ടിൽ‍ യാ­ത്രക്കാ­രി­യും എയർ ഇന്ത്യ മാ­നേ­ജരും തമ്മിൽ കയ്യാ­ങ്കളി­


ന്യൂഡൽഹി : വിമാനത്താവളത്തിൽ വൈകിയെത്തിയതിനാൽ വിമാനത്തിൽ കയറാനാകാതെ വന്നതോടെ യാത്രക്കാരിയും എയർ ഇന്ത്യ മാനേജരും തമ്മിലടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെയാണു സംഭവം. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കു പോകാനിരുന്ന ഹരിയാന സ്വദേശിയായ യുവതിയാണു അടിക്കു തുടക്കമിട്ടത്. ഇന്നലെ പുലർച്ചെ അഞ്ചിനു പുറപ്പെട്ട എയർ ഇന്ത്യയുടെ 019 വിമാനത്തിലായിരുന്നു യുവതിക്കു യാത്ര ചെയ്യേണ്ടിയിരുന്നത്. 

എന്നാൽ, നിശ്ചിത സമയത്തിലും വൈകി 4.18നാണ് യുവതി വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചു സുരക്ഷാ പരിശോധനയ്ക്കെത്തിയത്. ഇതോടെ എയർ ഇന്ത്യ അധികൃതർ ബോർഡിംഗ് തടഞ്ഞു. ഇതോടെ കുപിതയായ യുവതിയും എയർ ഇന്ത്യ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. യാത്രക്കാരി മാനേജരുടെ മുഖമടച്ച് ഒന്നു പൊട്ടിക്കുകയും ചെയ്തു. നടുങ്ങിപ്പോയ എയർ ഇന്ത്യ മാനേജർ അടുത്ത നിമിഷം തിരിച്ചടിച്ചു. യാത്രക്കാരിക്കെതിരേ എയർ ഇന്ത്യ പരാതി നൽകിയിരുന്നെങ്കിലും  പിന്നീട് ഒത്തുതീർപ്പിലെത്തി പരാതി പിൻവലിച്ചു. 

രണ്ടു മാസങ്ങൾക്കു മുന്പാണ് വിമാനത്താവളങ്ങളിലും വിമാനത്തിലും ജീവനു ഭീഷണി ഉയർത്തുന്ന യാത്രക്കാർക്കു രണ്ടു വർഷം വരെ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിൽ വിമാന യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി രാജ്യത്ത് ആദ്യമായി വിമാന യാത്രാ വിലക്കിനുള്ള പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്തായിരിക്കും വിലക്കിന്‍റെ കാലാവധി നിർണയിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed