വൈ­ കാ­റ്റഗറി­ സു­രക്ഷ വേ­ണ്ടെ­ന്ന് മന്ത്രി­ അൽ­ഫോ­ൺ­സ് കണ്ണന്താ­നം


ന്യൂഡൽഹി : സുരക്ഷാ സന്നാഹം കുറച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേന്ദ്രമന്ത്രിയെന്ന നിലയിൽ അനുവദനീയമായ വൈ വിഭാഗം സുരക്ഷയാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രി അൽഫോൺസ് കണ്ണന്താനം വേണ്ടെന്നുവെച്ചത്. കാറിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ (പി.എസ്.ഒ) മാത്രം മതിയെന്നാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ തീരുമാനം.

കൂടുതൽ സുരക്ഷാ സന്നാഹം വേണ്ടെന്നും അത് പൊതു പണത്തിന്റെ ദുർ‍വിനിമയമാണെന്നുമാണ് മന്ത്രിയുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.വിമാന യാത്രകളിൽ കണ്ണന്താനം ഇക്കോണമി ക്ലാസിലും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ബിസിനസ് ക്ലാസിലും യാത്ര ചെയ്തത് അന്പരപ്പ് സൃഷ്ടിച്ചിരുന്നു. 

എന്നാൽ ഉദ്യോഗസ്ഥർ‍ക്ക് അതിന് അനുമതിയുണ്ടെന്നും ഇക്കോണമി ക്ലാസിൽ‍ യാത്ര ചെയ്യുക എന്നത് തന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed