കന്പനി­കളു­ടെ­ ജല ചൂ­ഷണം വി­ലയി­രു­ത്തണം : മനു­ഷ്യാ­വകാ­ശ കമ്മി­ഷൻ


പാലക്കാട് : ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ− പൊതുമേഖലാ കന്പനികളുടെ ജല ലഭ്യതയും വിനിയോഗവും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചിത ഇടവേളകളിൽ നിയമാനുസരണം വിലയിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. ജല സ്ത്രോതസുകളുടെ സംരക്ഷണവും ജല ചൂഷണവും നിയന്ത്രിക്കാനുള്ള നിയമങ്ങൾ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വിലയിരുത്തിയില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ അഭിപ്രായപ്പെട്ടു.

വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം വരും തലമുറയെ ഏറെ പ്രതികൂലമായി ബാധിക്കും. മുതലമട പഞ്ചായത്തിലുള്ള ഇംപീരിയൽ സ്പിരിറ്റ്സ് കന്പനിയുടെ ജല ചൂഷണത്തിനെതിരെ വി.പി നിജാമുദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സംഭവത്തിൽ കമ്മിഷൻ ജില്ലാ കളക്ടറിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം ജലം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ കന്പനികളും വിനിയോഗം 75% കുറയ്ക്കാൻ കർശന ഉത്തരവ് നൽകിയിട്ടുണ്ടെന്ന് റപ്പോർട്ടിൽ പറയുന്നുണ്ട്. കന്പനി ജല ഉപയോഗം 40,000 ലിറ്ററിൽ നിന്ന് 10,000 ലിറ്ററായി കുറച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണമെന്ന പരാതിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഉത്തരവ് ജില്ലാ കളക്ടർക്കും ഭൂജല വകുപ്പ് ഡയറക്ടർക്കും മുതലമട പഞ്ചായത്ത് സെക്രട്ടറിക്കും കൈമാറി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed