അതി­വേ­ഗ കോ­ടതി­കൾ‍ സ്ഥാ­പി­ക്കണമെ­ന്ന് സു­പ്രീംകോ­ടതി­


ന്യൂഡൽഹി : എം.പിമാർ‍ക്കും എം.എൽ‍.എമാർ‍ക്കും എതിരായ കേസുകൾ‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികൾ‍ സ്ഥാപിക്കണമെന്ന് കേന്ദ്രസർ‍ക്കാരിനോട് സുപ്രീം കോടതിയുടെ നിർദ്ദേശം. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്നതിൽ‍ നിന്ന് ആജീവനാന്തമായി വിലക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർ‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം.

വിഷയത്തിൽ‍ ഡിസംബർ‍ 13നകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീംകോടതി കേന്ദ്ര സർ‍ക്കാരിനോട് നിർ‍ദ്ദേശിച്ചു. 2014ലെ കണക്ക് അനുസരിച്ച് 1,581 കേസുകൾ‍ രാജ്യത്തെ എം. പിമാർ‍ക്കും എം.എൽ‍.എമാർ‍ക്കും എതിരായി ഉണ്ട്. ഇതെല്ലാം ഒരു വർ‍ഷത്തിനുള്ളിൽ‍ തീർ‍പ്പാക്കണം എന്നാണ് സുപ്രീംകോടതി നിർ‍ദ്ദേശിച്ചിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed