ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു

ഡാളസ് : കഴിഞ്ഞ ദിവസം അമേരിക്കയിലെ ഡാലസിൽ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം സ്വകാര്യചടങ്ങിൽ സംസ്‌കരിച്ചു. പ്രതിഷേധവും മാധ്യമശ്രദ്ധയും ഭയന്ന് രഹസ്യമായാണു സംസ്‌കാരം നടത്തിയത്.
സംസ്കരിച്ചു. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചു ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സും അറിയിച്ചു. കുടുംബത്തിന്റെ ആചാരപ്രകാരമായിരുന്നു സംസ്‌കാരച്ചടങ്ങുകൾ നടന്നതെന്നു വളർത്തമ്മ സിനി മാത്യൂസിന്റെ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയിൽനിന്നു കണ്ടെടുത്തത്. തിങ്കളാഴ്ചയാണു പോസ്റ്റ്മോർട്ടത്തിനുശേഷംഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല.