ഡൽഹിയിൽ രണ്ട് ലക്ഷത്തിലേറെ തെരുവ് വിളക്കുകൾ സ്ഥാപിച്ചു

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റിംഗ് നാഷണൽ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി 2,70,000ലേറെ ലൈറ്റുകൾ സ്ഥാപിച്ചതായി പ്രോഗ്രാം മാനേജർ പ്രഭാത് കുമാർ വ്യക്തമാക്കി. ഇത്രയേറെ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചതിലൂടെ 2.5 മില്യൺ ഊർജ്ജ യൂണിറ്റുകൾ ലാഭിക്കാൻ സാധിച്ചുവെന്നും ഇതിലൂടെ 21 കോടി രൂപയിലേറെ ലാഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.