മോ­ഡി­യു­ടെ­ ജനപ്രീ­തി­ അംഗീ­കരി­ക്കാൻ രാ­ഹു­ലിന് കഴി­യു­ന്നി­ല്ലെ­ന്ന് ബി­.ജെ­.പി­


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി  അംഗീകരിക്കാൻ‍ കഴിയാത്തതിനാലാണ്  പാർട്ടിക്കും ആർ.എസ്.എസ്സിനുമെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ‍ രാഹുൽ ഗാന്ധി പ്രസ്താവന ന
ടത്തുന്നതെന്ന് ബി.ജെ.പി. രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ‍ മാധ്യമ ശ്രദ്ധ നേടാനാണെന്നും ബി.ജെ.പി നേതാവ് ജി.വി.എൽ‍ നരസിംഹറാവു പറഞ്ഞു. രാഷ്ട്രീയത്തെക്കുറിച്ചും ഭരണനിർവ്വ
ഹണത്തെക്കുറിച്ചുമുള്ള രാഹുൽ ഗാന്ധിയുടെ ധാരണ ദയനീയമാണ്. ഇതിന്റെയെല്ലാം മുകളിൽ മാധ്യമശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നത്. ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാവിയെ കുറച്ചുകാണിക്കുന്നുവെന്നും റാവു കൂട്ടിച്ചേർത്തു.

അതേസമയം സംഘടനയ്‌ക്കെതിരെ എന്തെങ്കിലും പരാമർ‍ശം നടത്തുന്നതിനു മുന്പ് രാഹുൽ‍ ആർ‍.എസ്.എസ്സിന്റെ ചരിത്രം വായിക്കണം. രാജ്യസ്‌നേഹം എന്താണെന്നോ, ആർ‍.എസ്.എസ് നടത്തിയ ത്യാഗങ്ങൾ‍ എന്താണെന്നോ രാഹുലിന് അറിയില്ല. പരാമർ‍ശങ്ങൾ‍ നടത്തുന്നതിന് മുന്പ് രാഹുൽ‍ ചരിത്രം പഠിക്കണമെന്നും ബി.ജെ.പി നേതാവ് എസ്.പ്രകാശും പറഞ്ഞു.  രാജ്യത്ത് വിഭാഗീയ അജണ്ടയുമായാണ് ആർ.‍എസ്.എസ് പ്രവർ‍ത്തിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടന മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ‍ ഇന്നലെ സഞ്ജി വിസാറത്ത് ബച്ചാവോ പരിപാടിയിൽ പങ്കെടുക്കവെ പരാമർ‍ശം നടത്തിയിരുന്നു. മോഡി ജനങ്ങൾ‍ക്കു മുന്പിൽ‍ കള്ളങ്ങൾ‍ നിരത്തുന്നുവെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷം ഒന്നിക്കണമെന്നും രാഹുൽ‍ ആവശ്യപ്പെട്ടിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed