ശന്പള കുടിശിക ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിക്ഷേധം


മനാമ : ശന്പളകുടിശിക ആവശ്യപ്പെട്ട്, ഒരു നിർമാണ കന്പനിയിലെ 50 ലധികം തൊഴിലാളികൾ, ഇന്നലെ ആന്‍ഡലസ് ഗാർഡനിൽ പ്രതിഷേധ പ്രകടനം നടത്തി.  ജോലി ചെയ്യുന്ന 200 ഓളം തൊഴിലാളികൾക്കും കഴിഞ്ഞ വർഷം നവംബർ കഴിഞ്ഞുള്ള ശന്പളം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. തൊഴിൽ മന്ത്രാലയത്തെ  കുടിശികകൾ തീർത്തു എന്നാണ് കന്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. ബഹ്‌റൈൻ സ്വദേശികളായ ചില തൊഴിലാളികൾക്ക് മാത്രമാണ് ശന്പളം നൽകുന്നത്. ഇതിനാൽ തങ്ങൾ കടുത്ത സാന്പത്തിക ഞെരുക്കത്തിലാണെന്നും കന്പനി അധികൃതർ ഇപ്പോൾ തൊഴിലാളികളുമായി  ആശയവിനിമയം നടത്താൻ വിസമ്മതിക്കുകയാണെന്നും  പ്രതിക്ഷേധക്കാർ ആരോപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed