ഇന്ത്യയിൽ ഗോ­രക്ഷാ­ സംഘങ്ങളു­ടെ­ അക്രമം വർ­ദ്ധി­ച്ചെ­ന്ന് യു­.എസ് റി­പ്പോ­ർ­ട്ട്


ന്യൂഡൽഹി : 2016ൽ ഇന്ത്യയിൽ ഗോരക്ഷാ സംഘങ്ങളുടെ അക്രമം വർദ്ധിച്ചെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോർട്ട് േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പുറത്തുവിട്ടു. അക്രമ സംഭവങ്ങൾ പ്രധാനമായും മുസ്ലീങ്ങൾക്കെതിരാണെന്നും ഗോ രക്ഷകർക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെട്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളത്. ബി.ജെ.പി സർക്കാരിന് കീഴിൽ തീവ്ര ഹിന്ദു ദേശീയവാദി സംഘടനകൾ അഴിച്ചുവിടുന്ന അക്രമങ്ങളിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

ആൾക്കൂട്ട കൊലപാതങ്ങളും ആക്രമണങ്ങളും വലിയ രീതിയിൽ വർദ്ധിച്ചു. മുസ്ലീങ്ങളോടൊപ്പം ക്രിസ്ത്യാനികൾക്ക് നേരെയും ഭയപ്പെടുത്തലും ഭീഷണിപ്പെടുത്തലും വൻതോതിൽ നടക്കുന്നു. അവരുടെ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ൽ ഇത് 177 ആണെന്നാണ് റിപ്പോർട്ടിലുള്ളത്. 

ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന മുത്തലാഖിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. മത പ്രചോദിത കൊലപാതകങ്ങൾ, ആക്രമണങ്ങൾ, കലാപം, വിവേചനം, നശീകരണ പ്രവർത്തനങ്ങൾ, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തൽ എന്നിവ വർദ്ധിച്ചുവെന്ന് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റിന്റെ 2016ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed