രജനി രാഷ്ട്രീയത്തിലെത്തുന്നത് നല്ലതെന്ന് ധനുഷ്


കൊച്ചി : ആള്‍ക്കൂട്ടത്തിന്‍റെ നേതാവാണ് രജനികാന്തെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതാണെന്നും മരുമകനും നടനുമായ ധനുഷ്. രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണെന്നും ധനുഷ് പറഞ്ഞു. തമിഴ് രാഷ്ട്രീയത്തിലേക്ക് രജനികാന്ത് എത്തുമെന്ന അഭ്യൂഹം കുറച്ചു നാളുകളായി നിലനിൽക്കുകയാണ്.

ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ രജനികാന്ത് ഇടപെടുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമോ, അതോ ബിജെപിയോടു കൈകോർക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടെയാണ് ധനുഷ് നിലപാടു വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed