കേരള ഭരണം ആയുധമാക്കി ഡിഎംകെ; തമിഴ്‌നാട്ടിൽ സിപിഎമ്മിനെതിരെ കടന്നാക്രമണം, മുന്നണിയിൽ രാഷ്ട്രീയപ്പോര്


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ-സിപിഎം ബന്ധം തകർന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ കടുത്ത ഭാഷയിലുള്ള ലേഖനപരമ്പരയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കേരളത്തിലെ പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം കനത്ത പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഡിഎംകെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗം അദാനിക്കുമൊപ്പം പിണറായി വിജയൻ ചിരിച്ചുനിൽക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം.

കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണെന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. നവകേരള രേഖയെയും മുൻ വ്യവസായ മന്ത്രി പി. രാജീവിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിപിഎമ്മിന്റെ യഥാർത്ഥ സാമ്പത്തിക നയം എന്താണെന്ന് ചോദിക്കുന്ന ഡിഎംകെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. അതേസമയം ഡിഎംകെയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി തമിഴക വെട്രി കഴകം രംഗത്തെത്തി. എം. കരുണാനിധി ജീവിച്ചിരുന്നെങ്കിൽ സ്വന്തം മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്‌മോഹൻ പറഞ്ഞു.

article-image

eqw3ewew

You might also like

  • Lulu Exchange
  • Straight Forward

Most Viewed