ആറ്റുകാൽ പൊങ്കാലയ്ക്ക് സ്റ്റീൽ അടുപ്പുകൾ വേണ്ട, ചുടുകല്ല് തന്നെ മതി; ; കോർപറേഷൻ നിർദേശം തള്ളി ക്ഷേത്ര ട്രസ്റ്റ്
ഷീബ വിജയൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകല്ലുകൾക്ക് പകരം സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കാമെന്ന തിരുവനന്തപുരം കോർപറേഷന്റെ നിർദേശം ക്ഷേത്ര ട്രസ്റ്റ് പൂർണമായും തള്ളി. പൊങ്കാലയ്ക്ക് ശേഷം ചുടുകല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള സാമ്പത്തിക ചെലവും മലിനീകരണവും ഒഴിവാക്കാനാണ് മേയർ അഡ്വ. വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ സ്റ്റീൽ അടുപ്പെന്ന ആശയം മുന്നോട്ടുവെച്ചത്.
എന്നാൽ, ആചാരാനുഷ്ഠാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പരമ്പരാഗത രീതിയിലുള്ള ചുടുകല്ല് അടുപ്പും മൺകലവുമാണ് വിശ്വാസികൾക്ക് സ്വീകാര്യമെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കാൻ ഭക്തർ തയ്യാറാവില്ലെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ഒരു മാസം മുൻപ് സ്റ്റീൽ അടുപ്പ് നിർമാതാക്കൾ സമീപിച്ചപ്പോൾ തന്നെ ഈ ആശയം പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് അറിയിച്ചിരുന്നതായി ട്രസ്റ്റ് സെക്രട്ടറി വി.എൽ. വിനോദ് പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായാണ് ഭക്തർ പൊങ്കാലയ്ക്കുള്ള സാമഗ്രികൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേയറുടെ നിർദേശത്തെ പിന്തുണച്ച് നടി മല്ലിക സുകുമാരൻ രംഗത്തെത്തി. ചുടുകല്ലുകൾക്ക് പകരം കമ്പികൊണ്ടുള്ള സ്ഥിരം അടുപ്പുകൾ എന്ന പദ്ധതി നടപ്പിലാക്കിയാൽ രണ്ടായിരം ഇരുമ്പ് അടുപ്പുകൾ താനോ മക്കളോ സംഭാവന നൽകാമെന്ന് അവർ പ്രഖ്യാപിച്ചു.
adsdsdsds


