ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
ശാരിക I ദേശീയം
ബംഗളൂരു: ആഗോള ഐടി ഭീമനായ ഒറാക്കിളിൽ വൻതോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ നടപടികൾ തുടരുന്നു. ഇന്ത്യയിൽ ഏകദേശം 2,000 മുതൽ 2,500 വരെ പേരെ പിരിച്ചുവിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, യഥാർത്ഥ സംഖ്യ 12,000 വരെ ഉയർന്നേക്കാമെന്നാണ് കമ്പനിയുടെ എച്ച്.ആർ വിഭാഗത്തെ ഉദ്ധരിച്ചുള്ള പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെ ഈ നടപടി ബാധിച്ചേക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുനസംഘടനയെന്നാണ് സൂചന. 20 വർഷത്തോളം കമ്പനിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന ജീവനക്കാരെപ്പോലും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. അടുത്ത മാസവും ഇതിന്റെ രണ്ടാം ഘട്ടം തുടരുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഈ തീരുമാനത്തിനെതിരെ എക്സ് (X), ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
പിരിച്ചുവിടപ്പെടുന്നവർക്കായി കമ്പനി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്ത ഓരോ വർഷത്തിനും 15 ദിവസത്തെ ശമ്പളം, ഒരു മാസത്തെ നോട്ടീസ് പിരീഡ് പേ, ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്‌മെന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്വമേധയാ രാജിവയ്ക്കുന്നവർക്ക് രണ്ട് മാസത്തെ ശമ്പളം ടോപ്പ്-അപ്പായി നൽകാനും കമ്പനി തയ്യാറാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
്േിേി
