രാജാറാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമ൪ശത്തിന് പിന്നാലെ ക്ഷമാപണവുമായി മധ്യപ്രദേശ് മന്ത്രി
ഷീബവിജയ൯
ഭോപ്പാൽ: രാജാറാം മോഹൻ റോയിക്കെതിരെ അധിക്ഷേപ പരാമ൪ശം നടത്തിയതിനു പിന്നാലെ മാപ്പപേക്ഷയുമായി മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദർ സിങ് പാർമർ. ഇതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇന്ന് സമൂഹമാധ്യമത്തിലൂടെ പാർമറുടെ മാപ്പപേക്ഷ. ‘ഭഗവാൻ ബിർസ മുണ്ടയെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജാറാം മോഹൻ റോയിയെ ഞാൻ തെറ്റായി വ്യാഖ്യാനിച്ചു. പരാമർശത്തിൽ, അതിയായ ഖേദം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അദ്ദേഹം അറിയപ്പെടുന്ന ഒരു സാമൂഹിക പരിഷ്‍കർത്താവായിരുന്നു. ഞാൻ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്റെ പ്രസ്താവന നാക്കുപിഴയായിരുന്നു,’-പാർമർ വീഡിയോയിൽ പറയുന്നു.
അഗർ മാൾവയിൽ നടന്ന ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കവെയായിരുന്നു പാർമറുടെ വിവാദ പരാമർശം. ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ‘ബ്രിട്ടീഷ് ഏജന്റ്’ ആയാണ് റോയ് പ്രവർത്തിച്ചതെന്ന് പാർമാർ പറഞ്ഞു. ആ സമയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വലിയ തോതിൽ മതപരിവർത്തനം നടന്നിരുന്നു. റോയ് ഉൾപ്പെടെ നിരവധി ഇന്ത്യൻ പരിഷ്കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു. മതപരിവർത്തന നീക്കങ്ങൾക്ക് തടയിട്ട് ഗോത്ര സ്വത്വവും സമൂഹവും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞു.
ുിേു്ുി
